സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവം ; സൈബർ സെൽ അന്വേഷണം തുടങ്ങി
Dec 4, 2025, 18:02 IST
തിരുവനന്തപുരം കൈരളി, ശ്രീ, നിള എന്നീ സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി. തിയേറ്ററുകളിൽ സിനിമ കാണാനെത്തിയ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന സിനിമാസ്വാദകരുടെ ദൃശ്യങ്ങളാണ് പെയ്ഡ് സൈറ്റുകളിൽ പ്രചരിച്ചത്.
tRootC1469263">സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ അല്ലെങ്കിൽ ഹാക്കിങ് വഴിയോ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്എഫ്ഡിസി സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിനുശേഷം കൂടുതൽ വിശദമായ പരാതി നൽകുമെന്ന് കെഎസ്എഫ്ഡിസി എംഡി വ്യക്തമാക്കി.
.jpg)

