തന്‍റെ ചിത്രങ്ങള്‍ സിസിഎല്ലില്‍ ഉപയോഗിക്കരുതെന്ന് മോഹന്‍ലാല്‍

google news
mohanlal
മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിസിഎല്ലില്‍ ഉപയോഗിച്ചിരുന്നു മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു. മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്. 

 സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും താരസംഘടനയായ ‘അമ്മ’യും മോഹന്‍ലാലും പിന്മാറി. സിസിഎല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ പിന്മാറ്റം എന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. 

കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു മോഹന്‍ലാല്‍. ഈ സ്ഥാനത്ത് നിന്നും പിന്മാറിയ താരം തന്റെ ചിത്രങ്ങള്‍ സിസിഎല്ലില്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.

മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിസിഎല്ലില്‍ ഉപയോഗിച്ചിരുന്നു മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു. മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്. 

കേരള സ്‌ട്രൈക്കേഴ്‌സുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും ഇടവേള ബാബു വ്യക്തമാക്കി.
രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്‌സന്‍ എന്നിവരാണ് ഇപ്പോള്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമസ്ഥര്‍. കുഞ്ചാക്കോ ബോബന്‍ ആണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബസിഡറും.

Tags