കാസ്റ്റിംഗ് കൗച്ച് എന്നത് യാഥാര്‍ത്ഥ്യമാണ്, ദുരനുഭവങ്ങള്‍ പങ്കുവച്ച് മുന്‍ ബിഗ്‌ബോസ് താരം

bigboss

ഭോജ്പൂരി സിനിമയിലെ പ്രശസ്ത താരമാണ് മോണാലിസ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ബിഗ് ബോസ് സീസണ്‍ 10ല്‍ പങ്കെടുത്തതോടെയാണ് പ്രേക്ഷകരുടെ ശ്രദ്ധനേടിയത്. തന്റെ കരിയറിന്റെ ആദ്യ കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആദ്യകാലത്ത് പലപ്പോഴും ബി ഗ്രേഡ്, സി ഗ്രേഡ് ചിത്രങ്ങളില്‍ അടക്കം അഭിനയിച്ചിട്ടുണ്ടെന്നും അവയെല്ലാം അന്നത്തെ കഷ്ടപ്പാടില്‍ ചെയ്യേണ്ടി വന്നതാണെന്നും മോണാലിസ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നും മുംബൈയില്‍ സിനിമ അവസരങ്ങള്‍ക്ക് വേണ്ടി എത്തിയപ്പോള്‍ അവസരങ്ങളൊന്നും ലഭിച്ചില്ലെന്നും പലപ്പോഴും കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ടെന്നും മോണാലിസ പറഞ്ഞു.

'ലെസ്ബിയന്‍ സെക്‌സ് അടക്കം ചെയ്യിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഏറെയാണ്. അന്ന് പലപ്പോഴും നോ എന്ന് പറഞ്ഞതിനാല്‍ നല്ല അവസരങ്ങള്‍ ലഭിച്ചില്ല. പകരം ബി ഗ്രേഡ് ചിത്രങ്ങളിലും മറ്റും സാന്നിധ്യമാകേണ്ടി വന്നു. അതൊന്നും ചെയ്യണം എന്ന് വിചാരിച്ച് ചെയ്തതല്ല. അന്നത്തെ സാഹചര്യം അതായിരുന്നു.

കാസ്റ്റിംഗ് കൗച്ച് എന്നത് യാഥാര്‍ത്ഥ്യമാണ്. നടിമാര്‍ മാത്രമല്ല സിനിമ രംഗത്ത് വളര്‍ച്ച ആഗ്രഹിക്കുന്ന നടന്മാര്‍ പോലും അത് നേരിടുന്നുണ്ട്. തുടക്കത്തില്‍ നേരിട്ട അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നല്ല അവസരത്തിനായി കുറേക്കാലം കാത്തിരുന്നിരുന്നു. ബിഗ്‌ബോസ് 10 അത്തരം ഒരു അവസരം തുറന്നു നല്‍കി. പിന്നീട് പരമ്പരകളും സിനിമകളും എത്തി',താരം പറഞ്ഞു.

Tags