നിവിൻ പോളി-താമർ-അജിത് വിനായക ചിത്രത്തിന്റെ കാസ്റ്റിങ് കോൾ
May 13, 2025, 19:12 IST
താമർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ഡോൾബി ദിനേശൻ' എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിങ് കോൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് 'ഡോൾബി ദിനേശൻ'.
tRootC1469263">
മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താത്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന. 24 വയസിനും 28 വയസിനുമിടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താത്പര്യമുള്ളവർ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും castingcall4dd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 8089966808 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലും അയക്കാം. അപേക്ഷകൾ മേയ് 18 വരെ സ്വീകരിക്കും.
നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ചിത്രം മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ഓട്ടോറിക്ഷാ ഡ്രൈവറായ ദിനേശൻ എന്ന കേന്ദ്രകഥാപാത്രമായാണ് നിവിൻ ചിത്രത്തിൽ വേഷമിടുന്നത്.
ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ് നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ് നിധിൻ രാജ് ആരോൾ. ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്
.jpg)


