‘കാസനോവ’ മുതൽ ‘അനോമി’ വരെ; ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ മരണം ഞെട്ടലോടെ ആണ് മലയാളികൾ കേട്ടത്. ഇന്നലെയാണ് ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ രേഖകൾ എടുക്കാനായി മുറിയിലേക്ക് പോയ അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">
മലയാളികൾക്ക് ഇടയിൽ അദ്ദേഹത്തെ സുപരിചിതമാകാൻ കാരണങ്ങൾ ഏറെയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളും സിനിമയും മറ്റും അദ്ദേഹത്തിനെ ആളുകളിലേക്ക് അടുപ്പിച്ചു. കേരളത്തിൽ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവർക്കായി 100 വീടുകൾ ആണ് കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയത്. മാത്രമല്ല സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്കായുള്ള പദ്ധതിയും ഇവർ നടപ്പിലാക്കി വരുന്നുണ്ട്.
നിരവധി ചിത്രങ്ങളുടെ നിർമാണത്തിൽ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായ ‘കാസനോവ’യിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. 2012 ൽ ആയിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. റിപ്പബ്ലിക് ഡേ റിലീസ് ആയിട്ടാണ് കാസനോവ പ്രേക്ഷകരിലേക്കെത്തിയത്. തന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 14 വർഷങ്ങളായ വേളയിലാണ് അദ്ദേഹത്തിന്റെ മരണം. ഇന്നത്തെ പാൻ ഇന്ത്യൻ സിനിമ എന്ന ആശയം വരുന്നതിന് കൊല്ലങ്ങൾക്ക് മുൻപ് തന്നെ അത്തരം വ്യവസായ സാധ്യതകളെ കുറിച്ച് റോയ് സംസാരിച്ചിരുന്നു. സിനിമകളുടെ വിദേശവിപണിയെ കുറിച്ചൊക്കെ അദ്ദേഹം അക്കാലത്തുതന്നെ തന്റെ ആശയങ്ങൾ പങ്കുവെച്ചിരുന്നു.
സിദ്ദിഖ് സംവിധാനം ചെയ്ത ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ചിത്രവും സി ജെ റോയ് ആണ് നിർമ്മിച്ചത്. 2013 ൽ ആയിരുന്നു ഈ ചിത്രത്തിന്റെ റിലീസ്. ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം ‘മേം ഹൂം മൂസ’ എന്ന ചിത്രവും, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയും റോയ് ആയിരുന്നു.
അനോമി-ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമ്മാതാവാണ് അദ്ദേഹം ചിത്രം. ഫെബ്രുവരി ആറിന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ചിത്രത്തിലെ നായികയായി എത്തുന്നത് ഭാവനയാണ്. ഭാവനയുടെ നിർമ്മാണസംരംഭമായ ഭാവന ഫിലിം പ്രൊഡക്ഷൻസാണ് അനോമിയുടെ മറ്റൊരു നിർമ്മാണ പങ്കാളി. റഹ്മാനാണ് ചിത്രത്തിലെ നായകൻ.
.jpg)


