കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ; വിജയികളെ പ്രഖ്യാപിച്ചു
ലോകമെമ്പാടുമുള്ള ഇൻഡീപെൻഡന്റ് ഹൊറർ സിനിമകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്ക ഫിലിം ഫാക്ടറി സംഘടിപ്പിക്കുന്ന മൂന്നാമത് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ ഐ. എം. ഡി. ബി. യോഗ്യത നേടിയ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടർ.
അമേരിക്കൻ ചിത്രമായ 'എന്റർ ദി റൂം' മികച്ച ഹൊറർ ചിത്രം, മികച്ച സംവിധായകൻ (ഹാരി വാൾഡ്മാൻ), ബെസ്റ്റ് ആക്ടർ (പീറ്റർ മാസ്റ്റിന്), സ്പെഷ്യൽ മെൻഷൻ ഇൻ ആക്ടിങ് (റിച്ച് ഹോൾട്ടൻ), ബെസ്റ്റ് ഛായാഗ്രാഹകൻ (ലാൻസ് എലിയോട് ആദംസ്), മികച്ച എഡിറ്റർ (ഹാരി വാൾഡ്മാൻ) എന്നീ ആറ് അവാർഡുകൾ കരസ്ഥമാക്കി.
അലക്സാണ്ടർ വാൾക്കർ മില്ലർ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം 'ഇൻക്യൂബേറ്റ്' സ്പെഷ്യൽ ഫെസ്റ്റിവൽ മെൻഷൻ കരസ്ഥമാക്കിയപ്പോൾ ജോനാഥൻ നോളൻ സംവിധാനം ചെയ്ത 'നൈറ്റ് വർക്ക്സ്' മികച്ച ആനിമേറ്റഡ് ഫിലിം ആയി തിരഞ്ഞെടുത്തു. പാട്രീഷിയ എം. ഫോക്സിന്റെ 'ലാ ഹാസിന്റ' മികച്ച തിരക്കഥയായി തിരഞ്ഞെടുത്തപ്പോൾ സിദ് ക്രാമറിന്റെ 'നോട്ട് ആൻ എക്സിറ്റ്' മികച്ച ഹൃസ്വ തിരക്കഥയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.
കൂടുതൽ അവാർഡ് വിവരങ്ങൾക്ക്: https://bit.ly/CFFHFF-24
.jpg)


