കാര്‍ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടന്‍ ഇമ്രാന്‍ ഹാഷ്മി

emraan hashmi

അപകടസമയത്ത് കാര്‍ ഇമ്രാന്‍ ഹാഷ്മിയുടെ ശരീരത്തിന് തൊട്ടടുത്തായാണ് വന്ന് പതിച്ചത്.

'ഗണ്‍മാസ്റ്റര്‍ ജി9' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് നടന്‍ ഇമ്രാന്‍ ഹാഷ്മി. സിനിമയുടെ ക്ലൈമാക്സ് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയ്നില്‍ തൂക്കിയിട്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് താഴെ നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു.

അപകടസമയത്ത് കാര്‍ ഇമ്രാന്‍ ഹാഷ്മിയുടെ ശരീരത്തിന് തൊട്ടടുത്തായാണ് വന്ന് പതിച്ചത്.
ഈ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

Tags