ചർച്ച ചെയ്യപ്പെടുന്ന ക്യാമ്പസ് രാഷ്ട്രീയ സിനിമ "ലവ്ഫുളി യുവേർസ് വേദ"

google news
veda

ക്യാമ്പസ് പശ്ചാത്തലമാക്കി ഒട്ടെറെ ചിത്രങ്ങൾ മലയാളത്തിൽ ഇതു വരെ പുറത്തിറങ്ങിയിട്ടുണ്ട് അതിൽ രാഷ്ട്രീയവും പ്രണയവും പ്രതികാരവും ഒക്കെ ചർച്ചചെയ്യുന്ന സിനിമകളും ഉണ്ടായിട്ടുണ്ട്. ഇന്നിന്റെ കലാലയ രാഷ്ട്രീയം എത്തരത്തിൽ ആയിരിക്കണമെന്ന് കൃത്യമായി കാട്ടിതരികയാണ് നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത "ലവ്ഫുളി യുവേർസ് വേദ" എന്ന ചിത്രത്തിലൂടെ.

ഒരു പൊതുവിഷയം വരുമ്പോൾ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ മാറ്റിവച്ച് ഒന്ന് ചേർന്ന് അതിനായി പ്രവർത്തിക്കണമെന്നാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിനും പ്രണയത്തിനും അപ്പുറമായി പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണിത് എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. R2 എന്റർടെയിൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്നാണ് വലിയ രാഷ്ട്രീയമാനമുള്ള ഈ സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. മറ്റു നിർമ്മാണ കമ്പനികൾ കാണിക്കാത്ത ധൈര്യമാണ് ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തതിലൂടെ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും നടത്തിയിരിക്കുന്നത്.

രജിഷാ വിജയനും വെങ്കിടേഷുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.അനിക സുരേന്ദ്രൻ, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, രഞ്ജിത്ശേഖർ, ചന്തുനാഥ്, അപ്പാനി ശരത്, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയകൃഷ്ണൻ, അർജ്ജുൻ പി അശോകൻ, സൂര്യലാൽ, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്. ഛായാഗ്രഹണം ടോബിൻ തോമസ്സ്, സഹ നിർമ്മാണം അബ്ദുൾ സലിം, ലൈൻ പ്രൊഡ്യൂസർ- ഹാരിസ്ദേശം, പ്രൊജക്റ്റ്കൺസൾടന്റ്- അൻഷാദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ സി സി, എഡിറ്റർ സോബിൻ സോമൻ , ആർട്ട്-സുഭാഷ് കരുണ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- ആർ ജി വയനാട്, സംഘട്ടനം- ഫിനിക്സ്പ്രഭു, ടൈറ്റിൽ ഡിസൈൻ- ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കൺട്രോളർ -റെനി ദിവാകർ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, പി ആർ ഓ -എ എസ് ദിനേശ്, മീഡിയപ്ലാനിങ്ങ് &മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്, ഡിസൈൻസ്-യെല്ലോടൂത്ത്, കളറിസ്റ്റ്- ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ്- സുൾഫിക്കർ, സൗണ്ട്ഡിസൈൻ- വിഷ്ണു പി സി.


 

Tags