‘കാമിയോ റോൾ ചെയ്യുന്നതിന് രണ്ട് ലക്ഷ്യങ്ങൾ ഉണ്ട്’ : ശിവ രാജ്‌കുമാർ
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ എന്ന ചിത്രത്തിനായുള്ള ആവേശത്തിലാണ് സിനിമാ ലോകം. രജനികാന്ത് നായകനാകുന്ന ഈ രണ്ടാം ഭാഗത്തിൽ നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുമെന്ന് സൂചനകളുണ്ട്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആദ്യ ഭാഗത്തിൽ ‘നരസിംഹ’ എന്ന വേഷത്തിൽ മിന്നിമറഞ്ഞ തനിക്ക് രണ്ടാം ഭാഗത്തിൽ കൂടുതൽ ദൈർഘ്യമുള്ള വേഷമാണുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രം ‘ഭൈരതി രണഗൽ’ (47) എന്ന സിനിമയുടെ പ്രമോഷനിടെ നൽകിയ അഭിമുഖത്തിലാണ്, കാമിയോ വേഷങ്ങൾ ചെയ്യുന്നതിലെ താൽപ്പര്യത്തെക്കുറിച്ചും ജയിലറിലെ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നത്.
tRootC1469263">‘ജയിലർ 2’ലെ തന്റെ കഥാപാത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ അറിയിച്ചു. ആദ്യഭാഗത്തെക്കാൾ പ്രാധാന്യമുള്ള വേഷമാണ് ഇത്തവണ തന്റേതെന്നും ഇതിനകം ഒരു ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. വരും വർഷം ജനുവരിയിൽ കൂടുതൽ ഭാഗങ്ങൾ ചിത്രീകരിക്കാനുണ്ട്. വെറുമൊരു വേഷത്തിനപ്പുറം, രണ്ട് സിനിമാ ഇൻഡസ്ട്രികൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും നടന്മാർ തമ്മിലുള്ള ആത്മബന്ധം വർദ്ധിപ്പിക്കാനുമാണ് താൻ ഇത്തരം അതിഥി വേഷങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ മലയാളികൾക്കും വലിയ ആവേശമാണ് പകരുന്നത്. ഈ വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ രജനികാന്തിനൊപ്പം വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രം വീണ്ടും എത്തുമെന്ന് നടൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. ആദ്യ ഭാഗം പോലെ തന്നെ വമ്പൻ താരനിരയെ അണിനിരത്തിയാണ് രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നത്.
.jpg)


