അമൽ നീരദിന്റെ മൾട്ടി സ്റ്റാർ ചിത്രം 'ബോഗയ്ൻവില്ല'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
അമൽ നീരദ് സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ബോഗയ്ൻവില്ലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17 നാണ് ചിത്രം ആരാധകർക്ക് മുന്നിലെത്തുക. സംവിധായകൻ അമൽ നീരദ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റിന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ബോഗയ്ൻവില്ലയുടെ നിർമാണം. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു