‘ബൂം ബാങ്’ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

boom

 ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബൂം ബാങ്’ ചിത്രീകരണം ആരംഭിച്ചു. കൊച്ചി ചവറ കൾച്ചറൽ സെന്ററിൽ നടന്ന പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ, ശ്രീധർ ചെനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിൻഷാദ് ഗുരുവായൂർ കഥയും തിരക്കഥയും ഛായാഗ്രഹണവും നിർവഹിക്കുന്ന ഈ ചിത്രം സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം നിഹാദ് തൊപ്പി, മിഥുട്ടി തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംഗീതം ജുബൈർ മുഹമ്മദും മേക്കപ്പ് റോണക്സ് സേവ്യറും നിർവഹിക്കുന്ന ചിത്രത്തിന്റെ അണിയറയിൽ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ വലിയൊരു നിര തന്നെയുണ്ട്.

Tags