ബോളിവുഡ് താരം ആദിത്യ സിംഗ് രജ്‍പുത് മരിച്ച നിലയില്‍
May 23, 2023, 07:40 IST

മുംബൈ ഓഷിവാര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോളിവുഡ് നടനും മോഡലും കാസ്റ്റിംഗ് കോഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുതിനെ (32) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള അപ്പാര്‍ട്ട്മെന്‍റിലെ കുളിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ ഒരു സുഹൃത്താണ് ആദിത്യയെ ആദ്യം കണ്ടത്.
സുഹൃത്തും അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചുവെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
മുംബൈ ഓഷിവാര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. അതിന്‍റെ ഫലം വന്നാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയാനാവൂ.