ബ്ലാസ്റ്റ് ഒടിടിയിലേക്ക്
Jun 16, 2026, 07:48 IST
ജൂണ്‍ 25 മുതല്‍ ബ്ലാസ്റ്റ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും
അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്. ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അര്‍ജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. കളക്ഷന്‍ വമ്പന്‍ കുതിപ്പാണ് സിനിമ നടത്തുന്നത്. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
ജൂണ്‍ 25 മുതല്‍ ബ്ലാസ്റ്റ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
.jpg)

