ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി
Nov 9, 2026, 07:15 IST
കഴിഞ്ഞദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനാണ് പ്രമുഖ നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പം മമ്മൂട്ടി ചേറൂര്‍ ഗാന്ധിനഗറിലെ വസതിയിലെത്തിയത്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. കഴിഞ്ഞദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനാണ് പ്രമുഖ നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പം മമ്മൂട്ടി ചേറൂര്‍ ഗാന്ധിനഗറിലെ വസതിയിലെത്തിയത്.
മുന്‍പ് വിവാഹത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആലുവ പാലത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നിരുന്നു. ആ കുറവ് നികത്താനാണ് താരം നേരിട്ടെത്തിയത്. ഗോപാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ച താരം, വിശേഷങ്ങള്‍ പങ്കുവെച്ച് ചായ കുടിച്ചും തന്റെ ഇഷ്ടവിഭവമായ മധുരക്കിഴങ്ങ് കഴിച്ചുമാണ് മടങ്ങിയത്
.jpg)

