ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയതെന്ന് ബിജു മേനോൻ

ഡിസംബർ നാലിന് ആയിരുന്നു മലയാള സിനിമയുടെ ഉള്ളുലച്ച് കൊണ്ട് നടൻ കൊച്ചു പ്രേമൻ വിടപറഞ്ഞത്. നടന്റെ വിയോഗം ഇപ്പോഴും സഹപ്രവർത്തകരിലും മലയാളികളിലും വിങ്ങലാകുകയാണ്. ഇപ്പോഴിതാ കൊച്ചു പ്രേമനെ കുറിച്ച് നടൻ ബിജു മേനോൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തങ്കം എന്ന പുതിയ സിനിമയിലെ ഓർമകൾ പങ്കുവച്ച് കൊണ്ടായിരുന്നു ബിജു മേനോന്റെ പോസ്റ്റ്. ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ പോയതെന്ന് ബിജു മേനോൻ കുറിക്കുന്നു.
ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ
ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകൾ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട് . ചേട്ടന്റെ വർക്കിനൊടുള്ള പാഷൻ വലിയ പാഠമാണ്. തങ്കത്തിന്റെ കാർന്നൊർക്ക് വിട. Miss u ചേട്ടാ .. ടീം തങ്കം.