ഓണം കളറാക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ എത്തുന്നു
ബിജു മേനോനെ നായകനാക്കി നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അവറാച്ചൻ ആൻഡ് സൺസ്’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തുന്നു. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രം നർമ്മത്തിന് പ്രാധാന്യമുള്ള ഒരു പൂർണ്ണ ഫാമിലി ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അവറാച്ചന്റെയും മക്കളുടെയും അവരുടെ കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
ബിജു മേനോനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണനും നവീൻ പി തോമസുമാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷനും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസും നിർവ്വഹിക്കുന്നു. സനൽ ദേവ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് അജി കുറ്റിയാനിയാണ് ആർട്ട് ഡയറക്ഷൻ നൽകിയിരിക്കുന്നത്. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്യുന്നു. ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ എന്നിവരുടെ സൗണ്ട് ഡിസൈനിംഗിൽ വിഷ്ണു സുജാതനാണ് സൗണ്ട് മിക്സിങ്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പിആർഒ.
.jpg)

