പുതിയ സന്തോഷം വെളിപ്പെടുത്തി ബിഗ് ബോസ് താരം അനീഷ്
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ ജനഹൃദയങ്ങൾ ഏറ്റെടുത്ത താരമാണ് അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തുന്നത്. ഇപ്പോളിതാ ഒരു പരിപാടിക്കിടെ അനീഷ് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ എഴുത്തിനെക്കുറിച്ചാണ് അനീഷ് പ്രധാനമായും സംസാരിച്ചത്.
tRootC1469263">''ഒരു പുസ്‍തകം എഴുതണം എന്ന് ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് ജോലി ലഭിക്കുന്നത്. പിന്നെ ജോലിയുമായി മുൻപോട്ട് പോയി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇത് കൊണ്ട് കാര്യമില്ല. നമ്മളെ പുഷ് ചെയ്യേണ്ടത് നമ്മൾ തന്നെയാണ് എന്ന് എനിക്ക് മനസിലായി. എന്റെ സ്ട്രോങ്ങ് പോയിന്റെ എന്താണെന്ന് ചിന്തിച്ചപ്പോളാണ് മലയാളമാണെന്ന് മനസിലായത്. അങ്ങനെ എന്റെ ആദ്യത്തെ പുസ്‍തകംകം ആയ എൻനേരം തുഴഞ്ഞ് ഞാൻ എഴുതി പുറത്തിറക്കി. അത് ഇപ്പോൾ ബെസ്റ്റ് സെല്ലിങ് ആയി മുൻപോട്ട് പോകുന്നു.
'എൻ നേരം തുഴഞ്ഞ്' എന്ന പുസ്തകം എഴുതി കഴിഞ്ഞതിന് ശേഷം ബിഗ് ബോസ് എന്ന ആഗ്രഹം തലയ്ക്ക് പിടിച്ചു. ബിഗ് ബോസ് ഷോ എനിക്കൊരു അഡിക്ഷൻ, അല്ലെങ്കിൽ ഹരം കൊള്ളിക്കുന്ന ഒന്നായി മാറി. ആദ്യമായി ഫൈനലിലെത്തുന്ന കോമണറും ഫസ്റ്റ് റണ്ണറപ്പുമായി നിങ്ങളുടെ മുൻപിൽ അനീഷേട്ടനായി ഇങ്ങനെ നിൽക്കുന്നു. ജനുവരി ആദ്യത്തോടെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങും. അതൊരു നോവൽ ആണ്. റിസർച്ച് ചെയ്ത് എഴുതിയിരിക്കുന്ന നോവലാണ്. സാഹിത്യത്തിലേക്ക് കുറച്ച് കൂടി ആഴ്ന്നിറങ്ങിക്കൊണ്ടുള്ള പുസ്തകമാണ് ഇത്'', അനീഷ് പറഞ്ഞു.
സുപ്രഭാതം എന്ന വാക്ക് ബിഗ് ബോസിൽ ഹിറ്റാക്കി മാറ്റിയതിനെക്കുറിച്ചും അനീഷ് സംസാരിച്ചു. "ഞാൻ മലയാളത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. മലയാളത്തിന് വേണ്ടി എന്ത് ചെയ്യാനാവും എന്നത് എന്റെ മനസിലുണ്ട്. ഗുഡ് മോണിങ് എന്നതിന് പകരം സുപ്രഭാതം എന്ന വാക്ക് വന്ന് പോയതാണ്. മലയാളത്തെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പ്രൊമോട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരാണ് പ്രൊമോട്ട് ചെയ്യുക. അതെന്റെ കടമയാണ്," എന്നും അനീഷ് കൂട്ടിച്ചേർത്തു
.jpg)


