'ഭോല ശങ്കർ' ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

google news
fg

അടുത്തിടെ റിലീസ് ആയ  ചിരഞ്ജീവി നായകനായ ഭോല ശങ്കർ ലോകമെമ്പാടുമായി 33 കോടി രൂപയാണ് റിലീസ് ദിവസം നേടിയത്. മെഹർ രമേഷ് സംവിധാനം ചെയ്ത ഭോല ശങ്കർ, 2015-ൽ അജിത്ത് നായകനായ തമിഴ് ചിത്രമായ വേതാളത്തിന്റെ റീമേക്കാണ്. മെഹർ രമേശ് മുമ്പ് ബില്ല, ശക്തി, കാന്ത്രി, കന്നഡ ഭാഷാ ഫീച്ചർ വീര കന്നഡിഗ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. ബോക്‌സ് ഓഫീസിൽ നെഗറ്റീവ് സ്വീകരണമാണ് ഭോല ശങ്കറിന് ലഭിച്ചത്. ഇപ്പോൾ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഈ മാസം 15ന് നെറ്റ്ഫ്ലിസ്കിൽ റിലീസ് ചെയ്യും. ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

എകെ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനിൽ സുങ്കരയാണ് ഭോല ശങ്കർ നിർമ്മിക്കുന്നത്. മഹതി സ്വര സാഗർ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നു, ഛായാഗ്രഹണം ഡഡ്‌ലിയും എഡിറ്റിംഗ് മാർത്താണ്ഡം കെ വെങ്കിടേഷും പ്രൊഡക്ഷൻ ഡിസൈൻ എ എസ് പ്രകാശും നിർവ്വഹിച്ചിരിക്കുന്നു.

Tags