നിങ്ങൾ എല്ലാവരുടെയും പിന്തുണ വേണം, കഴിവതും തിയേറ്ററിൽ പോയി തന്നെ കാണണമെന്ന് ഭാവന
Fri, 24 Feb 2023

മോശം ആണെങ്കിലും നല്ലത് ആണെങ്കിലും റിവ്യൂസ് അറിയിക്കുക
അഞ്ചു വർഷങ്ങൾക്ക് ശേഷം താൻ ചെയ്യുന്ന സിനിമ ആയതുകൊണ്ട് നല്ല ടെൻഷൻ ഉണ്ടെന്ന് ഭാവന. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചാണ് നടിയുടെ പ്രതികരണം.
'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന എന്റെ സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്ക് ശേഷം ഞാൻ ചെയ്യുന്ന മലയാളം സിനിമ ആയതുകൊണ്ട് നല്ല ടെൻഷൻ ഉണ്ട്. എന്റെ ആദ്യ സിനിമ റിലീസ് ആകുന്ന അവസ്ഥയിലാണ് ഞാൻ ഇപ്പോൾ. നിങ്ങൾ എല്ലാവരുടെയും പിന്തുണ വേണം.
കഴിവതും തിയേറ്ററിൽ പോയി തന്നെ കാണണം. മോശം ആണെങ്കിലും നല്ലത് ആണെങ്കിലും റിവ്യൂസ് അറിയിക്കുക. ഒരു ചെറിയ സിനിമയാണ്. എല്ലാവർക്കും ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുന്നു നന്ദി', ഭാവന പറഞ്ഞു.