കേസിൽ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രചോദനമായി ; ഭാവന

Bhavana responds to fake news, says she won't contest elections

 കേസിൽ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രചോദനമായെന്ന് ഭാവന. ധൈര്യത്തോടെ നിൽക്കണമെന്നും എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതും കൂടുതൽ ഊർജം പകർന്നെന്ന് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു. കഴിഞ്ഞ ക്രിസ്മസിന് സർക്കാർ നടത്തിയ വിരുന്നിൽ മുഖ്യാതിഥിയായിരുന്നു ഭാവന.

tRootC1469263">

മറ്റു വിഷയങ്ങളെക്കുറിച്ചും അഭിമുഖത്തിൽ ഭാവന മനസുതുറന്നു. വിചാരണ കോടതി വിധിയിൽ വലിയ ഞെട്ടൽ ഉണ്ടായിരുന്നില്ല. ഈ വിധി താൻ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു,എന്നാൽ അതേസമയം ഞാൻ ഒരു നിസ്സഹായ അവസ്ഥയിലായിരുന്നെന്നും പറഞ്ഞു.

ഫെബ്രുവരിയിൽ അനോമി സിനിമയുടെ റിലീസ് ഉള്ളതിനാൽ ജനുവരി പകുതി മുതൽ പ്രൊമോഷൻ ഉണ്ടായിരുന്നു. താൻ കാരണം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല, ശരിയെന്ന് തോന്നിയത് കൊണ്ടാണ് പരാതി നൽകിയത്. പരാതി നൽകുമ്പോൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ല. അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടുപോലുമില്ലന്നും, താൻ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണെന്ന തോന്നലുണ്ടായി എന്നും ഭാവന കൂട്ടിച്ചേർത്തു.

Tags