ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു; മനസ് തുറന്ന് ഭാവന

bhavana
ഷറഫുദ്ദീൻ നായികനായി എത്തുന്ന സിനിമ 17ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ താനിനി മലയാള സിനിമയിലേക്ക് ഇല്ലെന്ന് കരുതിയിരുന്നതാണെന്ന് പറയുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന. 

നടി ഭാവന അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം  വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ആണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 

ഷറഫുദ്ദീൻ നായികനായി എത്തുന്ന സിനിമ 17ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ താനിനി മലയാള സിനിമയിലേക്ക് ഇല്ലെന്ന് കരുതിയിരുന്നതാണെന്ന് പറയുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന. 

"സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള കൺഫ്യൂഷൻസ് എനിക്ക് ഉണ്ടായിരുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' നോക്കുകയാണെങ്കിൽ പുതിയൊരു ടീമാണ്. ഷറഫുദ്ദീനും ഞാനും ഇതിന് മുൻപ് വർക്ക് ചെയ്തിട്ടില്ല. ടെക്നീഷ്യൻസ് തുടങ്ങിവരും പുതിയ ആൾക്കാരാണ്. 

കഥ കേട്ടപ്പോൾ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുക ആയിരുന്നു. ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു ഞാൻ. പക്ഷേ പെട്ടെന്ന് ഇങ്ങനെ ഒരു പ്രോജക്ട് വന്നു. ഓക്കെ പറഞ്ഞു. ഒന്നും പ്ലാൻ ചെയ്ത് വന്ന കാര്യങ്ങളല്ല. ഫീൽ ​ഗുഡ് നല്ല സിനിമയെന്ന് തോന്നി", എന്നാണ് ഭാവന പറഞ്ഞത്.  
 
Share this story