90ാം ചിത്രവുമായി ഭാവന വരുന്നു; അനോമി റിലീസ് തീയതി പുറത്ത്

'Anomy - The Equation of Death' to the audience
'Anomy - The Equation of Death' to the audience

ജനുവരി 30നാണ് അനോമി തിയേറ്ററുകളിലെത്തുക

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സാറാ ഫിലിപ്പ് എന്ന കഥാപാത്രമായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ഭാവന എത്തുന്നത്. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകള്‍.

tRootC1469263">

ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടുകൊണ്ട് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ജനുവരി 30നാണ് അനോമി തിയേറ്ററുകളിലെത്തുക

2002ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഭാവന വിവിധ ഭാഷകളിലായി 89 ചിത്രങ്ങളിലാണ് വേഷമിട്ടത്. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. 'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രമാണ് അനോമി. സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റഹ്‌മാന്‍, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

Tags