ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് , ഭാവന ചിത്രത്തിന്‍റെ റിലീസ് നീട്ടി
Fri, 17 Feb 2023

നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന നായികയായെത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്‍റെ റിലീസ് നീട്ടി. 17 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം 24 ന് മാത്രമേ എത്തൂ.
പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം 17th ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 ഫെബ്രുവരി ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു.., രാജേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.