ഭാവനയുടെ ‘അനോമി’ 30ന് എത്തും
മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷങ്ങൾ പിന്നിടുമ്പോൾ, ഏറ്റവും പുതിയ ചിത്രവുമായി താരം തിരിച്ചെത്തുന്നു. റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന ‘അനോമി’ ജനുവരി 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഒരു സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നിന്നും വ്യത്യസ്തമായി, പാരലൽ ഇൻവെസ്റ്റിഗേഷൻ സാധ്യതകൾ തേടുന്ന ചിത്രമാണ് അനോമി. ചിത്രത്തിൽ സാറ എന്ന ഫോറൻസിക് അനലിസ്റ്റായാണ് ഭാവന എത്തുന്നത്. ‘ധ്രുവങ്ങൾ 16’ പോലുള്ള ചിത്രങ്ങളിലൂടെ ഇൻവെസ്റ്റിഗേഷൻ വേഷങ്ങളിൽ തിളങ്ങിയ റഹ്മാൻ വീണ്ടും ഒരു കരുത്തുറ്റ പൊലീസ് ഓഫീസറായി ഈ ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
tRootC1469263">ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർക്കൊപ്പം ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും നിർമ്മാണ പങ്കാളിയാണ്. അനിമൽ, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് അനോമിക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്.
.jpg)


