മികച്ച പ്രതികരണങ്ങളോടെ മുന്നേറി ‘ഭരതനാട്യം 2: മോഹിനിയാട്ടം’

mohiniyattam

 തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സും ചേർന്ന് നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ചിത്രം ഡാർക്ക് ഹ്യൂമർ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് രണ്ടാം ഭാഗമെന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

തിരക്കഥയ്ക്കും മേക്കിങ്ങിനും വലിയ പ്രശംസ ലഭിക്കുന്ന ചിത്രത്തെ അഭിനന്ദിച്ച് ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, അജു വർഗീസ് എന്നിവർ രംഗത്തെത്തി. സിനിമയെക്കുറിച്ച് ഗംഭീര കാര്യങ്ങളാണ് കേൾക്കുന്നതെന്നും ചിത്രം കണ്ടുനോക്കൂ എന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ആദ്യ ദിനം ആഗോളതലത്തിൽ 31 ലക്ഷം രൂപയാണ് ചിത്രം നേടിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 28 ലക്ഷത്തോളം രൂപ സിനിമ സ്വന്തമാക്കി. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, കലാരഞ്ജിനി തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ‘ഇലക്ട്രോണിക് കിളി’യും ഛായാഗ്രഹണം ബബ്ലു അജുവും നിർവ്വഹിച്ചു.

Tags