അപൂര്‍വ്വമായ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ഭാനുപ്രിയ

google news
bhanu
ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍. 'ഇയിടെയായി അസുഖമാണ്, ഓര്‍മ്മ കിട്ടുന്നില്ല എന്നതാണ് പ്രശ്നം. പഠിച്ച ചില കാര്യങ്ങള്‍ മറന്നുപോയി. അതിനാല്‍ നൃത്തത്തോടുള്ള താല്‍പ്പര്യം പോയി. 

മലയാളത്തിലും തമിഴിലും അടക്കം ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ ഭാനുപ്രിയ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചു. തനിക്ക് പിടിപ്പെട്ട അപൂര്‍വ്വമായ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ഭാനുപ്രിയ.

ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍. 'ഇയിടെയായി അസുഖമാണ്, ഓര്‍മ്മ കിട്ടുന്നില്ല എന്നതാണ് പ്രശ്നം. പഠിച്ച ചില കാര്യങ്ങള്‍ മറന്നുപോയി. അതിനാല്‍ നൃത്തത്തോടുള്ള താല്‍പ്പര്യം പോയി. 

ഇപ്പോള്‍ നൃത്ത പരിശീലനം നടത്തുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്.'സില നേരങ്ങളില്‍ സില മനിദര്‍ഗള്‍' എന്ന ചിത്രത്തിന്‍റെ ലോക്കേഷനില്‍ ഡയലോഗുകള്‍ പോലും മറന്ന് നിന്ന സന്ദര്‍ഭം ഉണ്ടായി' -ഭാനുപ്രിയ അഭിമുഖത്തില്‍ പറയുന്നു.

വിഷാദമോ, മറ്റ് പ്രശ്നങ്ങളോ എനിക്കില്ല ചിലപ്പോള്‍ ആരോഗ്യാവസ്ഥയായിരിക്കാം കാരണം. എന്തായാലും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും നടിപറയുന്നു. അന്‍പത്തിയഞ്ചുകാരിയായ ഭാനുപ്രിയയുടെ ഭര്‍ത്താവ് ആദര്‍ശ് 2018 ല്‍ മരിച്ചിരുന്നു. താന്‍ ഭര്‍ത്താവുമായി പിരിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മരണശേഷം വാര്‍ത്ത വന്നു അത് തെറ്റാണെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

Tags