വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം ആ രീതിയിൽ സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന ചിന്ത മമ്മൂട്ടിയിലുണ്ടെന്ന് ഭദ്രൻ

bhadran
മോഹന്‍ലാലിന് മുന്നിലേക്ക് വരുന്ന കഥകള്‍ നൂറ് ശതമാനവും അദ്ദേഹത്തിന് വേണ്ടെന്ന് വയ്ക്കാനാകും. സിനിമയുടെ ഉള്ളടക്കം എനിക്ക് ഇംമ്പ്രഷൻ ഉണ്ടാക്കിയില്ലെന്ന തീരുമാനം എടുക്കാന്‍ ലാലിന് കഴിയും. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം.

മലയാളികൾക്ക്  ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. അതിലൊന്നാണ് സ്ഫടികം. ആടുതോമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം പുത്തൻ സാങ്കേതികതയിൽ വീണ്ടും റിലീസിനെത്തി കയ്യടി നേടുകയാണ്. ഈ അവസരത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഭദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 


ഭദ്രന്റെ വാക്കുകൾ ഇങ്ങനെ 

മോഹന്‍ലാലിന് മുന്നിലേക്ക് വരുന്ന കഥകള്‍ നൂറ് ശതമാനവും അദ്ദേഹത്തിന് വേണ്ടെന്ന് വയ്ക്കാനാകും. സിനിമയുടെ ഉള്ളടക്കം എനിക്ക് ഇംമ്പ്രഷൻ ഉണ്ടാക്കിയില്ലെന്ന തീരുമാനം എടുക്കാന്‍ ലാലിന് കഴിയും. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം. 

പക്ഷെ അങ്ങനെ ആയതുകൊണ്ട് മോഹന്‍ലാലിന്റെ കഴിവുകൾ അല്ലെങ്കിൽ പഴയ അഭിനയം പോയി എന്നും, ഇപ്പോള്‍ എന്ത് അഭിനയമാണ്, മരകട്ടി പോലത്തെ മോഹന്‍ലാല്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. 

മമ്മൂട്ടിയെക്കാള്‍ ഇളപ്പമാണ് മോഹല്‍ലാൽ. പക്ഷേ ഇപ്പോഴുള്ള മമ്മൂട്ടി സിനിമകൾക്ക് കുറച്ചുകൂടി ഓജസും തേജസുമുണ്ട്. അതൊരു ശ്രമമാണ്. കുറച്ച് കൂടി ഉള്ളടക്കത്തിലേക്ക് ശ്രദ്ധിക്കുമ്പോൾ ഈ കണ്ടന്റിലേക്ക് തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊരു ഉള്‍ക്കാഴ്ച അദ്ദേഹത്തിലേക്ക് പോകുന്നുണ്ടാവും. എന്നു കരുതി മമ്മൂട്ടി ചെയ്യുന്ന എല്ലാ സിനിമയും മികച്ചതാണ് എന്നല്ല ഞാൻ പറയുന്നത്.

 പ്രായം കൂടുന്നതിനനുസരിച്ച് ഞാന്‍ ഇവിടെ നിലനില്‍ക്കണം, എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം ആ രീതിയിൽ സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന ചിന്ത മമ്മൂട്ടിയിലുണ്ട്. എങ്ങനെ അഭിനയിക്കണം എന്ന് അയാൾ തന്നെ സ്വരൂക്കൂട്ടി കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. മോഹൻലാൽ പലപ്പോഴും അങ്ങനെയല്ലെ്ന് അദ്ദേഹം പറയുന്നു. 

Share this story