ഡെന്നീസിന്റെ ബത്ലഹേം ഡിസംബര്‍ 12-ന് വീണ്ടും തുറക്കുന്നു ,സമ്മര്‍ ഇന്‍ ബത്ലഹേം' 4K പതിപ്പിന്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍

4K version of ‘Summer in Bethlehem’ in the name of Girish Puthencherry

കലാഭവന്‍ മണിയോളം മലയാളികളെ സ്വാധീനിച്ച് മറ്റൊരു ചലച്ചിത്ര താരമുണ്ടോ എന്നത് സംശയമാണ്. അഭിനയംകൊണ്ടും നാടന്‍പാട്ടുകൊണ്ടും തന്റെ ആരാധകരോടുള്ള ഇടപെടല്‍കൊണ്ടും കലാഭവന്‍ മണി ജനങ്ങളുടെ പ്രിയപ്പെട്ട താരമായി മാറി. വളരെ സാധാരണക്കാരനായി വളര്‍ന്ന് സിനിമയില്‍ തന്റെതായ ഇടം സൃഷ്ടിച്ച കലാഭവന്‍ മണിക്ക് ഹൃദയങ്ങളില്‍നിന്ന് എന്ന കുറിപ്പോടെ നടന്റെ പേരില്‍ 'സമ്മര്‍ ഇന്‍ ബത്ലഹേം' 4K പതിപ്പിന്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ റിലീസ് ആയി.

tRootC1469263">

27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും ഒരുമിക്കുന്ന ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്‌ളാസിക്ക് ആണ് 'സമ്മര്‍ ഇന്‍ ബത്ലഹേം'. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച്‌ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. ചിത്രം ഡിസംബര്‍ 12-ന് റീ റിലീസ് ആയി എത്തുന്നു.

കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യുന്നത്. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്നു. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

Tags