'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍ വന്‍ തരംഗം തീര്‍ക്കുന്നു

‘Bethlehem Family Unit’ trailer released.

ലോകയെ കേരള ബോക്‌സ് ഓഫീസില്‍ വീഴ്ത്തിയെ ശേഷം വാഴയെയും വെട്ടാനാണ് ബെത്ലഹേം കുടുംബ യൂണിറ്റ്'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒരുങ്ങുന്നത്.

ഗിരീഷ് എ ഡി ഒരുക്കിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വെറും 20 ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം 125 കോടി നേടിയിരിക്കുകയാണ്. ലോകയെ കേരള ബോക്‌സ് ഓഫീസില്‍ വീഴ്ത്തിയെ ശേഷം വാഴയെയും വെട്ടാനാണ് ബെത്ലഹേം കുടുംബ യൂണിറ്റ്'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒരുങ്ങുന്നത്.

ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിലും വമ്പന്‍ കുതിപ്പാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് നടത്തുന്നത്. മോഹന്‍ലാല്‍പൃഥ്വിരാജ് ചിത്രമായ 'എമ്പുരാന്റെ' റെക്കോര്‍ഡ് ബെത്ലഹേം നേരത്തെ വെട്ടിയിരുന്നു. 268 കോടി ആയിരുന്നു എമ്പുരാന്റെ ഫൈനല്‍ കളക്ഷന്‍. വെറും 18 ദിവസം കൊണ്ടാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഈ റെക്കോര്‍ഡ് വെട്ടിയത്. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര ആണ് നിലവില്‍ മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍. 30 കോടിയില്‍ ഒരുക്കിയ ലോക 303 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ജസ്റ്റിന്‍ ചേട്ടന്റെ പെര്‍ഫോമന്‍സിന് മുന്നില്‍ നീലി മുട്ട് മടക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Tags