'ബെത്ലഹേം കുടുംബ യൂണിറ്റിന്റെ' 300 കോടി പോസ്റ്ററില്‍ വേറിട്ട ആഘോഷം

girish

വിജയാഘോഷ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും സിനിമാലോകത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

നിവിന്‍ മമിത ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ 300 കോടി നേട്ടത്തെ വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ ഗിരീഷ് എ.ഡി, നിര്‍മ്മാതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ക്യാമറാമാന്‍ അജ്മല്‍ സാബു, തിരക്കഥാകൃത്ത് കിരണ്‍ ജോസി, എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന സാങ്കേതിക വിദഗ്ദ്ധര്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിക്കൊണ്ട് പുറത്തിറക്കിയ 300 കോടിയുടെ വിജയാഘോഷ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും സിനിമാലോകത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം, 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനവുമായി മുന്നേറുന്നത്. മുമ്പ് സൂപ്പര്‍ ഹിറ്റായ ചിത്രങ്ങള്‍ക്കൊക്കെ നാലാം വാരം ആകുമ്പോഴേക്കും തിയേറ്ററുകകള്‍ കുറയാറാണ് പതിവ്. 130, 150 തിയേറ്ററുകളാണ് ഒട്ടുമിക്ക സിനിമകള്‍ക്കും പൊതുവെ ലഭിക്കാറുള്ളത്. എന്നാല്‍ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കാണാന്‍ അഞ്ചാം വാരത്തിലും പ്രേക്ഷകരുടെ തിരക്കാണ് എവിടേയും.

Tags