ബെത്ലഹേം കുടുംബ യൂണിറ്റ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

‘Bethlehem Family Unit’ trailer released.

ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ഫണ്‍ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

നമ്മുടെയൊക്കെ അയല്‍പക്കങ്ങളില്‍ കാണാവുന്ന കഥാപാത്രങ്ങളുമായി ഗ്രാമീണ പശ്ചാത്തലത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രത്തില്‍ നായകനായി നിവിന്‍ പോളി എത്തുമ്പോള്‍ ഈ ഓണത്തിന് കുടുംബങ്ങള്‍ ഒന്നായി ബത്‌ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് തന്നെ ഉറപ്പിക്കാം. ചിത്രം ഒരു കംപ്ലീറ്റ് ഓണം പാക്കേജ് തന്നെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Tags