195 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’
നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഫൺ എന്റർടൈനർ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളിൽ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിങ്ങോടെ മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെ 195 കോടി രൂപയാണ് നേടിയതെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ദിവസം 16.20 കോടി നേടിയ ചിത്രം, ഒമ്പതാം ദിവസം 24.25 കോടിയാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും വേഷമിട്ടിരിക്കുന്നത്.
‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനു ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – അജ്‌മൽ സാബു, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ആകാശ് ജോസഫ് വർഗ്ഗീസ്, ഗാനരചന – വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ്, കലാസംവിധാനം – ആഷിക് എസ്, കോസ്റ്റ്യൂം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ – ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ് – രമേഷ് സി.പി, പി.ആർ.ഒ. – ആതിര ദിൽജിത്ത്.
.jpg)

