സെറ്റില്‍ മൈസൂര്‍ പാക്ക് വിതരണം ചെയ്ത് ബെത്ലഹേമിന്റെ വിജയാഘോഷം
ബെത്ലഹേമിലൂടെ ഹിറ്റായ ഗ്ലിക്‌സന്‍ ആഷ്ലിക്ക് കൊടുത്ത മൈസൂര്‍ പാക്കിനെ അനുസ്മരിച്ചു കൊണ്ട് നിവിന്‍ പോളി രുക്മിണി വസന്തിന് മൈസൂര്‍ പാക്ക് നല്‍കി
പാന്‍ ഇന്ത്യന്‍ സെന്‍സേഷനും മികച്ച അഭിനേത്രിയുമായ രുക്മിണി വസന്ത് NP 51 സെറ്റിലെത്തി, ബെത്ലഹേം കുടുംബയൂണിറ്റിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി. നിലവില്‍ നിവിന്‍ പോളിയുടെ 'ബെത്ലഹേം കുടുംബയൂണിറ്റ്' മലയാളത്തിലെ സര്‍വ്വകാല റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. ബെത്ലഹേമിലൂടെ ഹിറ്റായ ഗ്ലിക്‌സന്‍ ആഷ്ലിക്ക് കൊടുത്ത മൈസൂര്‍ പാക്കിനെ അനുസ്മരിച്ചു കൊണ്ട് നിവിന്‍ പോളി രുക്മിണി വസന്തിന് മൈസൂര്‍ പാക്ക് നല്‍കി. ഒപ്പം ഓരോ ബോക്‌സ് മൈസൂര്‍ പാക്ക് സെറ്റിലുള്ള എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.
കന്നഡയില്‍ 'കാന്താര ചാപ്റ്റര്‍ 1' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയും മറ്റ് സൗത്ത് ഇന്ത്യന്‍ പ്രോജക്റ്റുകളിലൂടെയും അഭിനയമികവ് തെളിയിച്ച താരം, 'NP 51' ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഔദ്യോഗികമായി ചുവടുവെച്ചിരിക്കുകയാണ്.
നിവിന്‍ പോളിയുടെ കരിയറിലെ 51-ാമത്തെ ചിത്രമായ 'NP 51' ഒരു മികച്ച റോമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ ഹൈപ്പാണുള്ളത്. മലയാളത്തിലെ പ്രിയ താരം നിവിന്‍ പോളിക്കൊപ്പം പാന്‍ ഇന്ത്യന്‍ താരം രുക്മിണി വസന്ത് കൂടി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് തികച്ചും പുതുമയുള്ള ഒരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം. അജു വര്‍ഗീസ്, ജഗദീഷ്, കലാരഞജിനി, അശോകന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
.jpg)

