രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോള്‍ ; സമരത്തിന് പിന്തുണയുമായി ഷൈന്‍ ടോം ചാക്കോ
സര്‍ക്കാരിനെക്കൊണ്ട് പറ്റാത്ത കാര്യങ്ങളാകാം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് എന്നാണ് നീറ്റ് പരീക്ഷയെക്കുറിച്ച് ഷൈന്‍ പറഞ്ഞത്.
ഡല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഭരണത്തില്‍ എതിര്‍പ്പുളളവരാണ് എതിര്‍ ശബ്ദമുയര്‍ത്തുന്നതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അവരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യമല്ലെന്നും രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോഴാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
സര്‍ക്കാരിനെക്കൊണ്ട് പറ്റാത്ത കാര്യങ്ങളാകാം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് എന്നാണ് നീറ്റ് പരീക്ഷയെക്കുറിച്ച് ഷൈന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ എന്നല്ല ലോകത്ത് എവിടെയും അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താരങ്ങള്‍ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും അത് പറയാനുളള സ്വാതന്ത്ര്യമാണ് 1947-ല്‍ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

