“മാരീസൻ” ഒരു ഉദ്വേഗയാത്രയാണ്;ദുരൂഹസുന്ദരയാത്ര: അനന്തപത്മനാഭൻ

fahad
fahad

സുധീഷ് ശങ്കർ സംവിധാനം ചെയ്ത് ഫഹദ് ഫാസിലും വടിവേലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാരീസൻ എന്ന ചിത്രം തിയേറ്ററിലെത്തി. മികച്ച അഭിപ്രായവും സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ പറ്റി എഴുത്തുകാരനം തിരക്കഥാകൃത്തുമായ അനന്തപത്മനാഭൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.

tRootC1469263">

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

പറച്ചിലിലെ അടുക്കാണ് ഏത് തരം കഥ പറച്ചിലിനെയും രസകരമാക്കുന്നത്.
“മാരീസൻ” പിടിച്ചിരുത്തുന്നത് ഈ structural brilliance കൊണ്ടാണ്. ജയിൽമോചിതനായ ഒരു മോഷ്ടാവ് വീണ്ടും ഒരു പാതിരാ ഭവനഭേദനത്തിന് ഒരുങ്ങവെ, തീർത്തും മാന്യനും നിർമ്മമനും ശാന്തനുമായ അറുപതുകാരനെ ഒരു മുറിയിൽ ചങ്ങലയ്ക്കിട്ട നിലയിൽ കാണുന്നു.

“വരു കുമാർ, ഈ ചങ്ങല ഒന്ന് അഴിച്ചു തരൂ” എന്നയാൾ അപേക്ഷിക്കുന്നു. സമനില തെറ്റിയ ഈ മനുഷ്യൻ ഒരു ലക്ഷാധിപതി ആണെന്നും തന്നെ അയാൾ മറ്റൊരാളായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത് എന്നും വന്ന കള്ളൻ ( ദയാൽ) തിരിച്ചറിയുന്നതോടെ, അവർ ഒരുമിച്ചൊരു യാത്ര തുടങ്ങുകയായി. കട്ടെടുത്ത ഒരു ബൈക്കിൽ. (ഒരു എം.എൽ. എ യുടെ പ്രൈവറ്റ് സ്റ്റാഫിൻ്റെ വാഹനം എന്നറിയുന്നില്ല). ‘തൊണ്ടിമുതലിലെ” കള്ളക്കുറുമ്പും, ” ഇന്ത്യൻ പ്രണയ കഥ”യിലെ ഊർജ്ജപ്രസരവും വീണ്ടും വിജയകരമായി ഫഹദ് ഫാസിൽ സാക്ഷാത്കരിക്കുന്നു.

വടിവേലുവിൻ്റെ അഭിനയ ജീവിതത്തിലെ ഗ്രാഫ് പീക്ക് ആവും ” മാരീസൻ’. ഇടയ്ക്ക് അയാൾ ” ഫോറസ്റ്റ് ഗംപി”ലെ ടോം ഹാങ്ക്സിനെ ഓർമ്മിപ്പിച്ചു, ഇടയ്ക്ക് “ബ്യൂട്ടിഫിൾ മൈൻഡി” ലെ റസ്സൽ ക്രോവിനെ, പിന്നെ ചിലപ്പോ “സൈലൻസ് ഒഫ് ലാമ്പ്സി “ലെ ഹോപ്കിൻസിൻ്റെ പ്രവചനാതീതമായ പരിണാമങ്ങളെ. തമിഴകഗ്രാമങ്ങളുടെ ചാരുത, ഒരു സിംഫണി പോലെ മുറുകിയുയരുന്ന കഥയുടെ ആരോഹണം.. ശിവജിയുടെ ക്യാമറയും യുവൻ ശങ്കർ രാജയുടെ ആത്മാവറിഞ്ഞ സംഗീതവും.

മലയാളികളായ സംവിധായകൻ സുധീഷ് ശങ്കർ, സഹനിർമ്മാതാക്കൾ e4എൻ്റർടെയ്ൻമെൻ്റ്, ചിത്രത്തിൻ്റെ രചയിതാവും ക്രിയേറ്റിവ് ഡയരക്ടറുമായ വി.ക്യഷ്ണമൂർത്തി- ഫാറ്റ്സ് ഓഫ് !

Tags