തിയറ്ററുകളിൽ ബസൂക്കയുടെ നിറഞ്ഞാട്ടം


മമ്മൂട്ടി നായകനായി വന്ന പുതിയ ചിത്രമാണ് ബസൂക്ക. ബസൂക്കയിൽ വ്യത്യസ്‍ത ലുക്കുകളിൽ മമ്മൂട്ടിയുണ്ട്. മികച്ച അഭിപ്രായമുണ്ടായതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി.
എന്താണ് ബസൂക്ക?, ആരാണ് ബസൂക്ക?. പേരിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ പ്രദർശനത്തിന്റെ തുടക്കം മുതൽ ഏതാണ് അവസാനം വരെ തന്നെ ആ ചോദ്യത്തിന്റെ ആകാംക്ഷയിൽ പ്രേക്ഷകനെ കോർത്തിട്ടിരിക്കുകയാണ് സംവിധായകൻ. ഒരു മൾട്ടി ലെവൽ ഗെയിം പോലെ. മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലർ ഴോണറിൽ വികസിച്ച് ക്ലൈമാക്സിൽ പൊട്ടിത്തെറിക്കുന്ന കാഴ്‍ചാനുഭവമാണ് ബസൂക്കയുടേത്.
ബസൂക്കയെന്ന പേരിൽ വന്ന സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും നായകൻ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷങ്ങളിൽ ഉണ്ട്.

മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് 'ബസൂക്ക' എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് നേരത്തെ പ്രതികരിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. തനിക്ക് അതിനുള്ള അവസരം നൽകിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്. നൂതനമായ ഒരു പ്രമേയമാണ് എന്നതിനാൽ ചിത്രത്തിൽ സ്റ്റൈലിഷ് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.