വീണ്ടും ബേസിലിന്റെ പ്രവചനവും സഞ്ജുവിന്റെ സിക്‌സും; വൈറലായി വീഡിയോ

Basil's prediction and Sanju's six again; Video goes viral

ചെന്നൈ: സഞ്ജു സിക്സടിക്കുമെന്ന് ബേസിൽ പ്രവചിച്ചതിന് പിന്നാലെ സിക്സടിച്ച് പറത്തി സഞ്ജു.ചെപ്പോക്കിൽ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ബേസിൽ വീണ്ടും പ്രവചിച്ചത്.ടി20 ലോകകപ്പിനിടെ ഇതുപോലൊരു പ്രവചനം ബേസിൽ നടത്തിയതിന് പിന്നാലെ സഞ്ജു സിക്സടിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ഓളമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് വീണ്ടും ബേസിലിന്റെ  പ്രവചനവും സഞ്ജുവിന്റെ സിക്‌സും.

ബേസിൽ ജോസഫ്, ടോവിനോ തോമസ്, റിയ ഷിബു എന്നിവർ അഭിനയിച്ച 'അതിരടി' സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബേസിൽ അടക്കമുള്ള താരങ്ങൾ ചെന്നൈയിലുണ്ട്. അതിനിടെയാണ് സംഘം കളി കാണാൻ ​ഗാലറിയിൽ എത്തിയത്. ബേസിൽ പ്രവചനം നടത്തുമ്പോൾ തൊട്ടടുത്ത് നടി റിയ ഷിബുവുമുണ്ട്. പ്രവചനം തൊട്ടടുത്ത നിമിഷം തന്നെ ​ഗ്രൗണ്ടിൽ സത്യമായി വന്നതോടെ എല്ലാവരും അന്തംവിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം.

Tags