സൗദിയിലും കുവൈത്തിലും ‘മരണമാസ്സ്’ നിരോധിച്ചു
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈത്തിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചെതെന്ന് സംവിധായകൻ ശിവപ്രസാദ് പറഞ്ഞു. കുവൈത്തിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും ശിവപ്രസാദ് പ്രതികരിച്ചു.
tRootC1469263">‘നിലവിൽ മരണമാസ്സ് സൗദിയിൽ റിലീസ് ചെയ്യാൻ പറ്റില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് കിട്ടിയ വിവരം ട്രാൻസ്ജെൻഡർ ആയ വ്യക്തി കാസ്റ്റിൽ ഉള്ളതുകൊണ്ടാണ് സിനിമയ്ക്ക് അവിടെ റിലീസ് ചെയ്യാൻ പറ്റാത്തത് എന്നാണ്. കുവൈത്തിലും സിനിമ റിലീസ് ചെയ്യാനാകില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്. സിനിമയിലെ ട്രാൻസ്ജെൻഡറിൻ്റെ സീനുകൾ ഒഴിവാക്കണമെന്ന് പറഞ്ഞ് കുവൈത്തിൽ നിന്നും ഞങ്ങൾക്ക് നിർദ്ദേശം വന്നിട്ടുണ്ട്. അവിടെ അവരുടെ ഭാഗങ്ങൾ ഒഴിവാക്കിയാൽ റിലീസ് ചെയ്യാമെന്നാണ് പറയുന്നത്. ശിവപ്രസാദ് പറഞ്ഞു.
ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാർക്ക് കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
.jpg)


