തിയറ്ററില്‍ കാണികള്‍ ആഘോഷമാക്കി ബാലയ്യ ചിത്രം

akhanda 2
akhanda 2

അഖണ്ഡ' കണ്ട് കൈ കൂപ്പിയാടുന്ന സ്ത്രീയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് അഖണ്ഡ2 : താണ്ഡവം. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. സിനിമ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും സിനിമയുടെ കളക്ഷന്‍ മികച്ചതാണ്. 50 കോടി ക്ലബ്ബില്‍ സിനിമ ഇതിനോടകം ഇടം നേടി കഴിഞ്ഞു.

tRootC1469263">

ഇപ്പോഴിതാ 'അഖണ്ഡ' കണ്ട് കൈ കൂപ്പിയാടുന്ന സ്ത്രീയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മാനസിക നിയന്ത്രണം നഷ്ടമായ രീതിയില്‍ ആടിയ ഇവരെ ഒപ്പമുള്ള പുരുഷന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഉത്തര്‍ പ്രദേശിലെ തിയേറ്ററില്‍ നിന്നുമുള്ള ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമ കാണാന്‍ എത്തിയ അഘോരികളുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇവര്‍ ആര്‍പ്പ് വിളിച്ച് എഴുന്നേറ്റ് കയ്യടിക്കുന്ന വീഡിയോ ആണ് സെപ്ഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Tags