ബാല ചേട്ടന്‍ ഒരു സ്ട്രോങ്ങ് പേഴ്സണാണ്, അദ്ദേഹം ബലവാനായി തിരിച്ച് വരുമെന്ന് എലിസബത്ത്

bala
കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്.

ആശുപത്രിയിലായ നടൻ ബാലയുടെ ആരോഗ്യ വിവരം പങ്കുവെച്ച് പങ്കാളി എലിസബത്ത്. ബാല ഐസിയുവിൽ തുടരുകയാണ് എന്നും താനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാൻ അദ്ദേഹം പറഞ്ഞു എന്നും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

ഐസിയുവിലാണ്.മൂന്ന്, നാല് വർഷങ്ങളായി ബാലയ്ക്ക് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട് എന്നും എലിസബത്ത് വ്യക്തമാക്കി. ഇത്തവണയും അദ്ദേഹം ശക്തനായി തന്നെ തിരികെ വരുമെന്നാണ് കുറിപ്പിൽ പറയുന്നത്. പോസ്റ്റിന് നിലവധി പേരാണ് പ്രതികരണം അറിയിച്ചെത്തിയിരിക്കുന്നത്.

'ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക'
 

Share this story