മനസ്സ് ശരിയല്ല, എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു, ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് ബാല

BALA
പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ ഒരു യൂട്യൂബ് ചാനലിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് ബാല. 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാല രം​ഗത്ത് എത്തിയതായിരുന്നു ഇതിന് കാരണം.

പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ ഒരു യൂട്യൂബ് ചാനലിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ബാലയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കില്ലായിരുന്നു.

ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രി വന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാൾ പോലും എന്നെ വിളിച്ചില്ല. മനോജ് കെ. ജയന്‍ചേട്ടൻ എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി.

എന്റെ ജീവിതത്തിൽ ഞാൻ കഞ്ചാവ് തൊട്ടില്ല. വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ ഇപ്പോഴുളളത്. എല്ലാവരും എന്റെ അരികിൽ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ എത്തിയത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു.

അവരാണ് ഇങ്ങോട്ടുവന്നത്. എന്റെ ഫ്ലാറ്റിൽ വന്നത് അവരാണ്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചത്തിൽ ഞാൻ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും. അത് മലയാളമാണോ തമിഴാണോ തെലുങ്കാണോ കന്നഡയാണോ എന്ന് എനിക്കറിയില്ല.

Share this story