വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചു ; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്

I want to see Pinarayi Vijayan in that chair for the next five years, Narendra Modi is the Reel Raja: Actor Prakash Raj

 വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചുവെന്നാരോപിച്ചുള്ള ഹർജിയിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാൻ രണ്ടുതവണ സമൻസ് അയച്ചിട്ടും നടൻ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് നടപടി.

കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വോട്ടർ ഐഡികൾ പ്രകാശ് രാജ് കൈവശം വെച്ചിട്ടുണ്ടെന്ന് കാണിച്ച് ദിലീപ് കുമാർ എന്നയാളാണ് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ, തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

Tags