“മോശം വിദ്യാഭ്യാസത്തിന് ഞാൻ പെട്ട സാഹചര്യത്തിൽ പങ്കൊന്നുമില്ല“ ; പ്രിയദർശന് മറുപടിയുമായി നടൻ രാജ്പാൽ യാദവ്
ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട് ജയിലിലായ പ്രശസ്ത ബോളിവുഡ് നടൻ രാജ്പാൽ യാദവ് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയത് കുറച്ച് ദിവസം മുൻപായിരുന്നു. താൻ ഹിന്ദിയിൽ ഒരുക്കിയ ഒട്ടുമിക്ക ചിത്രങ്ങളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജ്പാൽ യാദവിനെക്കുറിച്ച് നിലവിലെ കേസിൻറെ പശഅചാത്തലത്തിൽ പ്രിയദർശൻ പങ്കുവച്ച അഭിപ്രായവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രാജ്പാൽ യാദവ് ഒരു പാവം മനുഷ്യനാണെന്നും എന്നാൽ വിദ്യാഭ്യാസത്തിൻറെ പോരായ്മ അദ്ദേഹത്തിന് ഉണ്ടെന്നുമായിരുന്നു അദ്ദേഹം കേസിൽ കുടുങ്ങിയതിനെക്കുറിച്ച് പ്രിയദർശൻ പറഞ്ഞത്. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്പാൽ യാദവ്.
tRootC1469263">“മോശം വിദ്യാഭ്യാസത്തിന് ഞാൻ പെട്ട സാഹചര്യത്തിൽ പങ്കൊന്നുമില്ല. അത് പൂർണ്ണമായും തെറ്റായ വിലയിരുത്തലാണ്. ഞാൻ നല്ല വിദ്യാഭ്യാസമുള്ള ഒരാളാണ്. 11-ാം വയസ് മുതൽ ഞാൻ ജോലി ചെയ്യുന്നു. ഏറ്റവും വലിയ ആളുകൾ പോലും ചിലപ്പോൾ പ്രശ്നത്തിൽ അകപ്പെടും. പക്ഷേ അതിന് അവരുടെ വിദ്യാഭ്യാസവുമായി ബന്ധമൊന്നുമില്ല. ഞാൻ വിദ്യാഭ്യാസം കുറഞ്ഞ ഒരാളായിരുന്നുവെങ്കിൽ ഇൻഡസ്ട്രിയിൽ 25- 30 വർഷം തുടരാൻ കഴിയുമായിരുന്നില്ല”, രാജ്പാൽ യാദവ് പറഞ്ഞു. അതേസമയം പ്രിയദർശനോട് തനിക്കുള്ള ബഹുമാനത്തെക്കുറിച്ചും രാജ്പാൽ യാദവ് പറയുന്നുണ്ട്- “ഞാൻ ഏറ്റവും ബഹുമാനത്തോടെ കാണുന്ന സംവിധായകർ മൂന്ന് പേരാണ്. രാം ഗോപാൽ വർമ്മ, ഡേവിഡ് ധവാൻ, പിന്നെ പ്രിയദർശൻ. ഇവർക്കൊപ്പം മാത്രം ഞാൻ 50 സിനിമകൾ ചെയ്തിട്ടുണ്ട്. പ്രിയൻജിയുടെ മകനെപ്പോലെയാണ് ഞാൻ. പക്ഷേ പ്രിയൻജിക്കോ മറ്റുള്ളവർക്കോ എൻറെ മുഴുവൻ കഥയും അറിയില്ല. അതിനാൽ അത്തരം വിലയിരുത്തലുകൾക്ക് മൂല്യമില്ല”, രാജ്പാൽ യാദവ് പറഞ്ഞു.
രാജ്പാൽ യാദവ് എന്ന നടനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് പ്രിയദർശൻ. ജംഗിൾ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹത്തെ താൻ ആദ്യമായി ശ്രദ്ധിക്കുന്നതെന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ തൻറെ മാലാമൽ വീക്ക്ലി എന്ന ചിത്രത്തിൽ രാജ്പാലിന് പ്രിയദർശൻ അവസരം കൊടുക്കുകയായിരുന്നു. നടൻറെ സാഹചര്യം പരിഗണിച്ച് തൻറെ വരാനിരിക്കുന്ന ചിത്രത്തിൽ അദ്ദേഹത്ത പ്രതിഫലം വർധിപ്പിക്കുമെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. സിനിമയിൽ തുടർച്ചയായി അദ്ദേഹത്തിന് ജോലി ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും. 9 കോടിയുടെ ചെക്ക് കേസിലാണ് രാജ്പാൽ യാദവ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.
.jpg)


