കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ? മറുപടിയുമായി ഷംന കാസിം

google news
shamna
ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലും സജീവമാണ് നടി ഷംന കാസിം എന്ന പൂര്‍ണ്ണ. അമ്മയാകാനുള്ള കാത്തിരിപ്പിന്‍റെ സന്തോഷങ്ങളിലാണ് അവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ള ഷംന തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്.

 ​പ്ര​ഗ്നന്‍സിയുടെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിലും മറ്റും തമ്പ്‍നെയിലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെല്ലാം സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംന 
മറുപടി പറഞ്ഞിരിക്കുന്നത്.

"കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. 

ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. 

ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്‍റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്. 

പ്ര​ഗ്നന്‍സി സമയത്ത് വര്‍ക്ക് ചെയ്ത സിനിമകളിലൊന്നാണ് മാര്‍ച്ച് 30 ന് വരാനിരിക്കുന്ന ദസറ. മറ്റൊന്ന് തമിഴ് ചിത്രം ഡെവിള്‍. ചിത്രത്തിലെ ഒരു ​ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഞാന്‍ നാല് മാസം ​ഗര്‍ഭിണി ആയിരുന്നു. ഡി 14, ശ്രീദേവി ഡ്രാമ കമ്പനി എന്നീ ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിം​ഗും ആ സമയത്ത് ചെയ്തു."

Tags