'ബേബി ഗേൾ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

baby

 നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബേബി ഗേൾ'. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കൈകുഞ്ഞിനെയും എടുത്തുനിൽക്കുന്ന നിവിൻ പോളിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

tRootC1469263">

'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ 'ട്രാഫിക്ക്', 'ഹൗ ഓൾഡ് ആർ യു' എന്നിവയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇവരുടെ കരുത്തുറ്റ തിരക്കഥയിൽ നിവിൻ പോളി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

Tags