എല്ലാ പടവും റിലീസ് ദിവസം തന്നെ കണ്ട് മോശം അഭിപ്രായം പറയുന്നവരുടെ ഉദ്ദേശ്യം വേറെ, രണ്ടു ദിവസം സമയം കൊടുക്കൂ, ചിലപ്പോൾ ആ സിനിമ രക്ഷപ്പെട്ടു പോയാലോ ; നടൻ ബാബുരാജ്

babu
ടിക്കറ്റെടുത്ത് തിയറ്ററിൽ സിനിമ കാണുന്ന ആൾക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്

റിലീസ് ദിവസം തന്നെ സിനിമ കണ്ട് നെഗറ്റീവ് റിവ്യൂ പറയുന്നവർക്കെതിരെ  നടൻ ബാബുരാജ് രംഗത്ത് . പണം കൊടുത്ത‌ു സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ എല്ലാ പടവും റിലീസ് ദിവസം തന്നെ കണ്ട് മോശം അഭിപ്രായം പൊതുമധ്യത്തിൽ പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

 ഇത്തരം സമീപനം സിനിമയുടെ എല്ലാ തരത്തിലുമുള്ള ബിസിനസിനെയും ബാധിക്കുന്നുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. ‘‘സിനിമയെക്കുറിച്ച് അഭിപ്രായം പറയുവാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ ഒരു വ്യക്തി തന്നെ എല്ലാ സിനിമകളെക്കുറിച്ചും പറയുമ്പോൾ അത് മറ്റൊരു വേർഷനിലേക്ക് എത്തുന്നു.

ടിക്കറ്റെടുത്ത് തിയറ്ററിൽ സിനിമ കാണുന്ന ആൾക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്. പക്ഷേ അത് പരസ്യമായിപറയാൻ രണ്ടു ദിവസം വെയ്റ്റ് ചെയ്തുകൂടേ എന്നു മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. രണ്ടു ദിവസം സമയം കൊടുക്കൂ, ചിലപ്പോൾ ആ സിനിമ രക്ഷപ്പെട്ടു പോയാലോ.പുതിയ ചിത്രമായ തേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this story