എന്റെ മകന്റെ കുതിരയാണ്, പേര് അലക്സ് ; ബാബു ആന്റണി
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നടന് ബാബു ആന്റണി എത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. കുതിരപ്പുറത്തേറി സവാരി നടത്തുന്ന് വീഡിയോയ്ക്ക് ഒപ്പം രസകരമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
tRootC1469263">‘കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിന് ശേഷം ആദ്യമായാണ് കുതിരപ്പുറത്തേറുന്നത്.ഇത് എന്റെ മകന്റെ കുതിരയാണ് പേര് അലക്സ്. ഇവന് വേഗത്തില്‍ ഓടാന്‍ വിസമ്മതിച്ചു. എന്നാല്‍ പതിയെ കൂടുതല്‍ ഇണങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ബാബു ആന്റണി പറഞ്ഞു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് പൊന്നിയിന്‍ സെല്വന് ഒരുങ്ങുന്നത്. ചിത്രത്തില്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, റഹ്മാന്, കിഷോര്‍, അശ്വിന് എന്നിവരാണ് പ്രധാന താരങ്ങള്‍.
The post എന്റെ മകന്റെ കുതിരയാണ്, പേര് അലക്സ് ; ബാബു ആന്റണി first appeared on Keralaonlinenews..jpg)


