മെഡിക്കൽ ഫാമിലി ജോണറിൽ ആസാദി ; തിയേറ്ററുകളിലേക്ക്

Azaadi in the medical family genre; to theaters
Azaadi in the medical family genre; to theaters

നവാഗതനായ ജോ ജോർജ് മെഡിക്കൽ ഫാമിലി ജോണറിൽ  സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

മേയ് ഒമ്പതിന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിനെത്തും.  ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ‘ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ത്രില്ലർ സ്വഭാവം നൽകുന്നതാണ് ഈ പോസ്റ്റർ. സെൻട്രൽ പിക്ച്ചഴ്സ് ആണ് ചിത്രം

tRootC1469263">

പ്രദർശനത്തിനെത്തിക്കുന്നത്. ലിറ്റിൽ ക്രൂഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജായാണ് ചിത്രം നിർമ്മിക്കുന്നത്. ആശുപതിയുടെ പശ്ചാത്തലത്തിൽ നിലനിൽപ്പിന്റെ പോരാട്ടമാണ്

സംഘർഷ ഭരിതമായി ചി​ത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, ഇമോഷൻ രംഗങ്ങളും ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവീണാരവിയാണ് നായിക.

മാമന്നൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ നടിയാണ് മലയാളി കൂടിയായ രവീണ. പത്തുവർഷത്തെ ഇടവേളക്കുശേഷം വാണിവിശ്വനാഥ് ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി.ജി. രവി, വിജയകുമാർ (കാപ്പഫെയിം) ഷാബു പ്രൗദിൻ, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, മാലാ പാർവതി, ഫൈസൽ, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകൻ, അബിൻ ബിനോ, ആന്റണി ഏലൂർ, ആശാ മഠത്തിൽ, അഷ്ക്കർ അമീർ, തുഷാരഹേമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംവിധായകൻ സാഗറിൻ്റേതാണു തിരക്കഥ. ഗാനങ്ങൾ ഹരി നാരായണൻ, സംഗീതം വരുൺ ഉണ്ണി, പശ്ചാത്തല സംഗീതം ഥസൽ. എ ബക്കർ. സനീഷ്സ്റ്റാൻലിയാണു ഛായാഗ്രാഹകൻ.

Tags