‘അവറാച്ചൻ ആൻഡ് സൺസ്’ ഇനി ഒടിടിയിൽ കാണാം

Avarachan

 ബിജു മേനോൻ നായകനായെത്തിയ പുതിയ കുടുംബചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ഒടിടിയിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഒടിടി പ്രേക്ഷകരെയും തേടിയെത്തിയിരിക്കുകയാണ്.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ഈ സിനിമയിൽ ബിജുമേനോനോടൊപ്പം ഉർവശി, ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ് എന്നിവരാണ്. സജിത് പുരുഷൻ ക്യാമറയും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. സനൽ ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസാണ്. പി.ആർ.ഒ: പ്രതീഷ് ശേഖർ

Tags