സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ടീസർ എത്തി

Avengers
Avengers

ലോകമെമ്പാടുമുള്ള മാർവൽ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' ടീസർ എത്തി. അവഞ്ചേഴ്സ് സൂപ്പർ ഹീറോസിൽ ഏറ്റവുമധികം ആരാധകരുള്ള ക്യാപ്റ്റൻ അമേരിക്കയുടെ തിരിച്ചുവരവാകും ഡൂംസ്ഡേയുടെ ഹൈലൈറ്റ്. പുറത്തിറങ്ങിയ ടീസറിലും സ്റ്റീവ് റോജേഴ്സിനെ കാണാം. 

tRootC1469263">

കഴിഞ്ഞ ആഴ്ച ഇതേ ടീസർ ഓൺലൈനിലൂടെ ലീക്ക് ആയി പുറത്തുവന്നിരുന്നു. അവഞ്ചേഴ്സ് എൻഡ് ഗെയിമിൽ ടൈം ട്രാവൽ ചെയ്ത് പെഗി കാർട്ടെറിനൊപ്പം ജീവിതം ആസ്വദിക്കുന്ന സ്റ്റീവിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും ടീസർ പരിചയപ്പെടുത്തുന്നു. റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ഡൂംസ് ഡേ അടുത്ത വർഷം ഡിസംബർ 18ന് തിയറ്ററുകളിലെത്തും.

Tags